Breaking News

കൊടകര ജി.എല്‍.പി.സ്‌കൂളില്‍ പച്ചക്കറി കൃഷി ആരംഭി്ച്ചു

കൊടകര ജി.എല്‍.പി.സ്‌കൂള്‍ പച്ചക്കറി തോട്ടത്തിലെ നടീല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി.അമ്പിളി നിര്‍വഹിക്കുന്നു
കൊടകര ജി.എല്‍.പി.സ്‌കൂള്‍ പച്ചക്കറി തോട്ടത്തിലെ നടീല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി.അമ്പിളി നിര്‍വഹിക്കുന്നു

കൊടകര: സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ പച്ചക്കറികൃഷിയുടെ നടീല്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി.അമ്പിളി നിര്‍വഹിച്ചു. പ്രധാനധ്യാപകന്‍ പി.എസ്.സുരേന്ദ്രന്‍, കൃഷി ക്ലബ്ബ് കണ്‍വീനര്‍ എന്‍.ടി.നമിത, , പി.ടി.എ.വൈസ് പ്രസിഡന്റ് കെ.എസ്.സന്തോഷ്‌കുമാര്‍, മാതൃസംഗമം പ്രസിഡന്റ് സന്ധ്യ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഓണക്കാലത്ത വിളവെടുക്കാന്‍ ലക്ഷ്യമിട്ടാണ് വിദ്യാലയാങ്കണത്തില്‍ പച്ചക്കറി തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. പയര്‍, വെണ്ട, വഴുതന, ചീര, മത്തന്‍, കുമ്പളം, പച്ചമുളക് എന്നീ ഇനങ്ങളാണ് തോട്ടത്തില്‍ കൃഷിചെയ്തിട്ടുള്ളത്. സ്‌കൂളിലെ ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള ജൈവവളമാണ് കൃഷിക്കുപയോഗിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!