Breaking News

കോടാലി-കൊടകര റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍

റോഡ് കുളമായതിനെ തുടർന്ന് മൂന്നു മൂറി യിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ
റോഡ് കുളമായതിനെ തുടർന്ന് മൂന്നു മൂറി യിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ

കൊടകര: കോടാലി-കൊടകര റോഡില്‍ മഴക്കാലമായതോടെ വന്‍ കുഴികുഴികള്‍ രൂപപ്പെട്ടു. ചേലക്കാട്ടുകര പെട്രോള്‍ പമ്പിനു പടിഞ്ഞാറുവശം റോഡ് വെട്ടിപ്പൊളിച്ചതുമൂലം വന്‍ കുഴിയിലായിരിക്കുന്നു. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഈ ഗര്‍ത്തങ്ങളില്‍ വഴിയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഏറെ ദുരിതത്തിലാണ്.

അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലം കോടാലി സെന്ററില്‍ മഴവെള്ളം റോഡിനു നടുവിലൂടെയാണ് ഒഴുകിപ്പോകുന്നത്. ഇത് കാല്‍നടക്കാരെയും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെയും ഇത് അപകടങ്ങളില്‍ പെടുത്തുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്‌സഎ.ഐ.വൈ.എഫ് മറ്റത്തൂര്‍ മേഖല കമ്മറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നവീന്‍ തേമാത്ത് അധ്യക്ഷത വഹിച്ച യോഗം വി.കെ.അനീഷ് ഉദ്ഘാടനം ചെയ്തു. കെ.പി.അജിത്ത്, വി.വി.വിമേഷ്, കെ.എ.അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!