Breaking News

കെ.വി.യു.പി.എസ്. മനക്കുളങ്ങരയില്‍ വായനാവാരാചരണസമാപനം ആഘോഷിച്ചു

കെ.വി.യു.പി.എസ്. മനക്കുളങ്ങരയില്‍ വായാനാവാരാചരണസമാപനം കൊടകര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു.
കെ.വി.യു.പി.എസ്. മനക്കുളങ്ങരയില്‍ വായാനാവാരാചരണസമാപനം കൊടകര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കെ.വി.യു.പി.എസ്. മനക്കുളങ്ങരയില്‍ വായാനാവാരാചരണസമാപനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് എന്‍.വി. സജീവ് അദ്ധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു.

അമ്മ വായനയോടനുബന്ധിച്ച് തയ്യാറാക്കിയ കവിതാപൂരണ മത്സരത്തെ വിലയിരുത്തി ജോബിന്‍ എം. തോമാസ് സംസാരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ വായനാകുറിപ്പ് സമാഹാരത്തിന്റെ പ്രകാശനവും, സമ്മാനദാനവും അധ്യാപകനും, സാഹിത്യകാരനുമായ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. കെ.പി. വേണുഗോപാല്‍, കെ.വി. അജയ്കുമാര്‍, നെല്‍സണ്‍ പോള്‍ കെ., ചന്ദ്രശേഖരമേനോന്‍, ഇ.എല്‍. പാപ്പച്ചന്‍, രചന സതീഷ്, റോസിലി തോമസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!