Breaking News

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പറേഷന്റെ കൊടകരയിലെ മദ്യവില്പനശാല അടച്ചുപൂട്ടുക

കൊടകര : ദേശീയ പാതയോരത്തെ മദ്യവില്പ്പനശാലകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് കൊടകര എന്‍.എച്ച്. ല്‍ പ്രവര്‍ത്തിക്കുന്ന മദ്യ വില്‍പ്പനശാലക്കെതിരെ ബി.ജെ.പി. അഴകം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി.

ദേശീയ പാത കുരുതികളമായിട്ടും, സര്‍വ്വീസ് റോഡിലെ അനധികൃത പാര്‍ക്കിങ്ങ് നിത്യവും അപകടമുണ്ടാക്കിയിട്ടും, പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ നടത്തുന്ന മദ്യവില്‍പ്പനശാല അടച്ചുപൂട്ടാനുള്ള നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബി.ജെ.പി. സംസ്ഥാന സമിതി അംഗം കെ.ജി. സുന്ദരന്‍ മുന്നറിയിപ്പ് നല്‍കി. സമാപന സമ്മേളനം ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ എടാട്ട്, അഭിലാഷ്, സുകു എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!