Breaking News

പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം നടത്തി

KDA Puthukkavu Temple Prathishtta Maholsavamകൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

രാവിലെ വിശേഷാല്‍ പൂജകള്‍, ദ്രവ്യകലശം, പുറത്തേക്ക് എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് ചുറ്റുവിളക്ക് എന്നിവ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്നു. രാവിലത്തെ എഴുന്നള്ളിപ്പിന് മേളകലാരത്‌നം പെരുവനം സതീശന്‍ മാരാര്‍, പെരുവനം പ്രകാശന്‍ മാരാര്‍, പെരുവനം ശങ്കരനാരായണന്‍ മാരാര്‍ എന്നിവര്‍ പ്രാമാണ്യം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!