Breaking News

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അനുമോദന സമ്മേളനം സംഘടിപ്പിച്ചു

Inagurationആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി നിന്ന് കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി / പ്ലസ്‌ ടു പരീക്ഷകളില്‍ മികച്ച വിജയം കാഴ്ചവച്ച പ്രതിഭകളെ ആദരിച്ചു . അനുമോദന സമ്മേളനവും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും ഗവ. ചീഫ് വിപ്പ് അഡ്വ തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് എം ബി രാഘവന്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിനു സുബ്രഹ്മണ്യന്‍ , സ്കൂളില്‍ നടപ്പിലാക്കുന്ന ” സമഗ്ര” പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.

മാനേജ് മെന്റ് പ്രതിനിധി നീലകണ്ഠന്‍ നമ്പൂതിരി സൗജന്യ യൂണിഫോം പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത് അംഗം നളിനി ബാലകൃഷ്ണന്‍ , മുരിയാട് ഗ്രാമപഞ്ചായത്ത്‌ അംഗം കെ കെ സന്തോഷ്‌, മുന്‍ പ്രധാനാധ്യാപിക എം സുനന്ദ , ഡെപ്യുട്ടി ഹെഡ് മിസ്ട്രെസ്സ് ആര്‍ വത്സലദേവി, പ്രിന്‍സിപ്പാള്‍ ബി സജീവ്‌, പി എം ഹിരണ്‍മയി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!