Breaking News

നിര്‍ദ്ദിഷ്ട വെള്ളിക്കുളങ്ങര പഞ്ചായത്തിനെ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പടുത്തണം

vlk1വെള്ളിക്കുളങ്ങര :സംരക്ഷിത പക്ഷിസങ്കേതവും, പ്ലാന്റേഷന്‍ മലനിരകളും ബ്രീട്ടീഷ്‌കാലത്തെ പഴയ ബംഗ്ലാവുകളും, ട്രാംവേലൈനും, ആട്ടുപാലങ്ങളും, ആദിവാസികോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും, കോഴിമുട്ടപ്പാറ പോലുള്ള പ്രകൃതി വിസ്മയങ്ങളും നിറഞ്ഞ വെള്ളിക്കുളങ്ങര പ്രദേശത്തെ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളിക്കുളങ്ങര യൂണിറ്റ് വാര്‍ഷിക തെരഞ്ഞെടുപ്പ് പൊതുയോഗം ബന്ധപ്പെട്ടവരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വ്യാപാരഭവന്‍ ഹാളില്‍ 2015 മെയ് 27 ബുധനാഴ്ച ചേര്‍ന്ന വാര്‍ഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.വി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.പി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സിക്ക് 100 ശതമാനം കരസ്ഥമാക്കിയ സ്‌കൂളുകളെ ജില്ലാ സെക്രട്ടറി എന്‍.ആര്‍.വിനോദ്കുമാര്‍ മെമന്റോ നല്‍കി ആദരിച്ചു. എസ്.എസ്.എല്‍.സി. എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷവാര്‍ഡും ട്രോഫിയും ജില്ലാ ജോ.സെക്രട്ടറി എം.ജെ.സെബാസ്റ്റ്യന്‍ വിതരണം ചെയ്തു.

എം.എ.ബീരാന്‍, സി. ലിറ്റില്‍ ഗ്രേസ്, തങ്കമണിടീച്ചര്‍, എ.എം.ജോര്‍ജ്ജ്, വി.പി.ജോണി, എ.ഡി.സണ്ണി എന്നിവര്‍ പ്രസംഗിച്ചു.  ഭാരവാഹികളായി വി.പി.ജോണി (പ്രസിഡന്റ്), എ.ഡി.തോമസ് (വൈസ് പ്രസിഡന്റ്), റഷീദ് ഏറത്ത് (സെക്രട്ടറി), എ.ഡി.സണ്ണി (ജോ.സെക്രട്ടറി), എ.എം.ജോര്‍ജ്ജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!