Breaking News

എസ്.എഫ്.ഐ. മറ്റത്തൂര്‍ മേഖല കമ്മിറ്റി പഠനക്ലാസ്സും പഠനോപകരണവിതരണവും നടത്തി

കൊടകര : മറ്റത്തൂര്‍ എസ്.എഫ്.ഐ. മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനക്ലാസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. എസ്.എഫ്.ഐ. മേഖല പ്രസിഡന്റ് ശ്രീരാഗ് മുരളി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ”വ്യക്തിത്വവികസനത്തില്‍ വിദ്യാഭ്യാസമേഖലയുടെ സ്വാധീനം” എന്ന വിഷയത്തെ അധികരിച്ച് ഡോ. പി.വി. വിമല്‍കുമാര്‍ പഠനക്ലാസ്സ് എടുത്തു.

ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണസഹായവിതരണവും സംഘടിപ്പിച്ചു. സി.പി.ഐ.എം. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എന്‍.വി. വൈശാഖന്‍, കര്‍ഷകസംഘം മേഖല സെക്രട്ടറി പി.എസ്. പ്രശാന്ത്, ഡി.വൈ.എഫ്.ഐ. മേഖല ട്രഷറര്‍ എന്‍.പി. അഭിലാഷ്, എസ്.എഫ്.ഐ. തൃശ്ശൂര്‍ ജില്ല കമ്മിറ്റി അംഗം കൃഷ്ണ സുനില്‍, എസ്.എഫ്.ഐ. മേഖല സെക്രട്ടറി ശ്രീകാന്ത് എം.എസ്. എന്നിവര്‍ സംസാരിച്ചു.

മറ്റത്തൂര്‍ എസ്.എഫ്.ഐ. മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനക്ലാസ്സും പഠനോപകരണ വിതരണവും പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
മറ്റത്തൂര്‍ എസ്.എഫ്.ഐ. മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനക്ലാസ്സും പഠനോപകരണ വിതരണവും പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!