Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരമായി

KDA Poonilarkavu Temple Prathishttadinamകൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിനിര്‍ഭരമായി. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, അഴകത്ത് മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ പദ്മനാഭന്‍ നമ്പൂതിരി, വെങ്കടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഗജ കേസരി പാമ്പാടി സുന്ദരന്‍ ഭഗവതിയുടെ തിടമ്പേറ്റി. ആഘോഷ ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കൃഷ്ണന്‍ നായര്‍, സെക്രട്ടറി ഇളയത്ത് രവീന്ദ്രന്‍, ട്രഷറര്‍ ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറ് കണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹം തേടി ക്ഷേത്രസന്നിധിയില്‍ എത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!