Breaking News

”നിറവ്” പഞ്ചദിന അവധിക്കാലക്യാമ്പ് സമാപിച്ചു

കൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകളിലെ അക്ഷരക്കൂട്ടം, ശലഭക്കൂട്ടം, ചങ്ങാതിക്കൂട്ടം എന്നീ ബാലസഭകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ”നിറവ്” പഞ്ചദിന അവധിക്കാലക്യാമ്പ് വാര്‍ഡ് മെമ്പര്‍ ബെന്നി തൊണ്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. എ.കെ.പുഷ്പാകരന്‍, കെ.പി.ഹരിദാസ്, ലൈല റസാഖ്, എം.എന്‍.സുധി, റാബിയ രാജു, രജിത കൊച്ചുണ്ണി, പി.ജി.ശിവന്‍കുട്ടി, കുമാരി മിരോഷ സുരേഷ് എന്നിവര്‍ സംസാരിച്ചു. ടി.ആര്‍.ഔസേപ്പുട്ടി സമ്മാനദാനം നടത്തി. ബിന്‍സാദ് സംവിധാനം ചെയ്ത ബാലന്‍സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!