Breaking News

ഇലഞ്ഞിത്തറയില്‍ മേളവിസ്‌ഫോടനം ; മേളത്തിന് പെരുവനത്തിന്റെ മകനും

ilanjitharamelamവടക്കുംനാഥന്റെ മതില്‍ക്കകത്ത് നിരന്നുനിന്ന 15 ആനകള്‍ . അവയ്ക്കു മുമ്പില്‍ മതില്‍ക്കകം നിറഞ്ഞ് പുറത്തേക്കുകവിഞ്ഞ പുരുഷാരം. ആ പുരുഷാരത്തിന്റെ നടുവില്‍ ചെവിയാട്ടിനിന്ന ആനകള്‍ക്കുമുമ്പാകെ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറി. ഉച്ചക്ക് 12 നാണ് പാറമേക്കാവിലമ്മ ചെമ്പടമേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിയത്. 16 ഉം 8 ഉം അക്ഷരം വീതമുള്ള ചെമ്പടയും തീറും കൊട്ടിക്കലാശിപ്പിച്ചാണ് ഇലഞ്ഞിത്തറമേളത്തിന്റെ ആരംഭമായ പാണ്ടിയുടെ മന്ദവും വിളംബവുമായ കാലത്തില്‍ പതികാലം തുടങ്ങി.

രണ്ടുകലാശസേഷം എഴുന്നള്ളിപ്പ് പൂരം പ്രദശനകവാടത്തിനു#ുമ്പിലെത്തി. അവിടേയും ഒരു കലാശം കഴിഞ്ഞ് നേരം വടക്കുന്നാഥന്റെ കിഴക്കേഗോപുരം കടന്ന് കിഴക്കും തെക്കും നടകളില്‍ ഓരോ കലാശം എഠുത്തു. പടിഞ്ഞാറെ നടയില്‍ കലാശം എഴുന്നള്ളിപ്പ് നിന്നില്ല. കാരണം ആ സമയം ചെറിയ മഴ കടന്നുവന്നു. മേളക്കാരും എഴുന്നള്ളിപ്പും വേഗം ഇലഞ്ഞിത്തറയിലെത്തി. സമയം 3 മണി. 3.15 ഓടെ മേളം തുറന്നുപിടിച്ചു. തകര്തകര്‍ത കാലവും മുട്ടിന്‍മേല്‍കയറിയ കാലവും പിന്നിട്ട് 7 അക്ഷരത്തിലേക്ക് മേളമെത്തുമ്പോള്‍ സമയം 4 മണി കഴിഞ്ഞിരുന്നു.

മന്ദമായും അലസമായു തുടങ്ങിയ മേളം ഘനവു വേഗവും വര്‍ധിച്ച് ഒരൂര്‍ജവിസ്‌ഫോടനമായി പൊട്ടിച്ചിതറിയപ്പോള്‍ മ മേളക്കമ്പക്കാര്‍ ഇളകിയാടി. പെരുവനം കുട്ടന്‍മാരാര്‍ക്ക് ഇലഞ്ഞിഇത്തറയില്‍ ഇക്കുറി പ്രമാണത്തിന്റെ പതിനേഴാം ഊഴമായിരുന്നു. മാരാരുടെ ഇടത്തും വലത്തും യഥാക്രകമം കേളത്ത് അരവിന്ദാക്ഷമാരാരും പെരുവനം സതീശന്‍മാരാരുമായിരുന്നു. കുറുംകുഴലിന് വെളപ്പായനന്ദനനും കൊമ്പത്ത് അനിലനും കുറ്റുമുക്ക് ശിവനുമായിരുന്നു ആദ്യമൂന്ന് സ്ഥാനക്കാര്‍. വലംതലയില്‍ പരിയാരത്ത് നാരായണമാരാര്‍ അമരക്കാരനായി. പോറോത്ത് ചന്ദ്രശേഖരമാരാരും പെരുവനം ഗോപാലകൃഷ്ണനും ഇടവും വലവുംനിന്നു. ഇലത്താളത്തിലും കൊമ്പിലും യഥാക്രമം മണിയാംപറമ്പില്‍ മണിനായര്‍, മച്ചാട് രാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രമാണിമാരായി.

ഇലഞ്ഞിത്തറമേളത്തിന് പെരുവനത്തിന്റെ മകന്‍ കാര്‍ത്തികും ചെണ്ടയുമായി പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ഇലത്താളനിരയിലായിരുന്നു കാര്‍ത്തിക്.എന്നാല്‍ ഇക്കുറി തായമ്പകയില്‍ പരിശീലനം നേടിയ കാര്‍ത്തിക് ചെണ്ടക്കാരനായി പൂരത്തിനെത്തുകയായിരുന്നു. പെരുവനത്തിന് പുറകിലായി മൂന്നാമത്തെ നിരയിലായിരുന്നു കാര്‍ത്തികിന്റെ സ്ഥാനം. കുട്ടന്‍മാരാരുടെ ഭാര്യ ഗീതയും മകളും ഇലഞ്ഞിത്തറമേളം കാണാന്‍ മുമ്പില്‍തന്നെ ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!