Breaking News

ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള ഫുട്‌ബോള്‍ മത്സരത്തിന് തുടക്കമായി.

KDA Dyfi Foodball Melaകൊടകര : ഡി.വൈ.എഫ്.ഐ. പുലിപ്പാറ സെന്റര്‍ നോര്‍ത്ത് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സുരാജ് മെമ്മോറി ട്രോഫിക്കും ഡി.വൈ.എഫ്.ഐ. എവറോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരത്തിന് തുടക്കമായി.

16 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ മേള ഡി.വൈ.എഫ്.ഐ. മേഖല സെക്രട്ടറി പി.കെ. കിനോഷ് ഉദ്ഘാടനം ചെയ്തു. സുഷില്‍ എം.സി. അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ എം.എം. മനിതന്‍, സനൂപ് എ.സി. എന്നിവര്‍ സംസാരിച്ചു. മേള ഇന്ന് (ഞായറാഴ്ച) അവസാനിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!