Breaking News

കോടാലി ഗവ. എല്‍.പി.സ്‌കൂളിന് പുരസ്‌കാരം

glpsകോടാലി : വിവിധ സര്‍ക്കാര്‍-സേവനമേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്ക് അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ്സം സ്ഥാന കമ്മറ്റി നല്‍കുന്ന അവാര്‍ഡുകളില്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന് സംസ്ഥാനത്തെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം കോടാലി ഗവ. എല്‍.പി.സ്‌കൂളിന് ലഭിച്ചു.

മലപ്പുറം കോട്ടപ്പടി കെമിസ്റ്റ് ഭവനിലെ എം.സയ്യിദ് മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് മീഡിയ വണ്‍ ചാനല്‍ സി.ഇ.ഒ. എം.അബ്ദുള്‍ മജീദില്‍ നിന്നും അധ്യാപകരും പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ ഉദ്ഘാടകനായിരുന്നു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സീമാറ്റ് പരിശീലകനുമായ ഏ.വൈ.മോഹന്‍ദാസ് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. മറ്റ് മേഖലകളില്‍ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രി, തിരുവനന്തപുരം ഇടിഞ്ഞാര്‍ ട്രൈബല്‍ സ്‌കൂള്‍, മലപ്പുറം റവന്യൂ റിക്കാര്‍ഡ്‌സ് എന്നീ സ്ഥാപനങ്ങളും പുരസ്‌കാരത്തിനര്‍ഹരായി. അസറ്റ് സംസ്ഥാന അധ്യക്ഷന്‍ പി. ക്ലീറ്റസ് അധ്യക്ഷനായിരുന്നു.kODALYLP School

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!