Breaking News

കനകമല പള്ളിപെരുന്നാളിന് കൊടികയറി

കനകമല പള്ളിപെരുന്നാളിന് ഒരുക്കമായി തീര്‍ത്ഥാടനം കേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് കൊടിഉയര്‍ത്തുന്നു.
കനകമല പള്ളിപെരുന്നാളിന് ഒരുക്കമായി തീര്‍ത്ഥാടനം കേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് കൊടിഉയര്‍ത്തുന്നു.

കൊടകര: കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി. അന്തോണീസിന്റേയും, വി.സെബാസ്ത്യാനോസിന്റേയും സംയുക്തതിരുനാളിന് കൊടിക്കയറി. രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം തീര്‍ത്ഥാടനം കേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് തിരുനാളിന് മുന്നോടിയായി കൊടിക്കയറ്റി. അസി. വികാരി ഫാ. ലിജോ പുതുശ്ശേരി, ആത്മിയോപദേഷ്ടാവ് ഫാ. ജോയ് കൊഴുക്കട്ട എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുനാള്‍ ആഘോഷങ്ങളില്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കുശേഷമുള്ള ദിവ്യബലിക്ക് രൂപക്കൂട് തുറക്കല്‍ ചടങ്ങിനെതുടര്‍ന്ന് തിരുനാള്‍ പന്തലിലേക്ക് തിരുസ്വരൂപം പ്രദക്ഷിണമായി എത്തിക്കുന്നു. ശനിയാഴ്ച രാവിലെ 6.30 നുള്ള ദിവ്യബലിക്കുശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് വീടുകളിലേക്ക് കൊണ്ടുപോകുന്നു. ഞായറാഴ്ച രാവിലെ 10.30 നുള്ള ആഘോഷമായ ദിവ്യബലിക്ക് ഫാ. നിക്‌സന്‍ ചാക്യോര്യ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകീട്ട് 3 മണിക്കുള്ള ദിവ്യബലിക്കുശേഷം തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുള്ളപ്രദക്ഷിണവും ആകാശവര്‍ണ്ണകാഴ്ചയും, 8.30ന് നിഴലാട്ടം സാമൂഹ്യസംഗീതനാടകം ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. ജോണ്‍ കവലക്കാട്ട് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!