Breaking News

പൊന്‍പണവുമായി ഭക്തര്‍ കനകമല കുരിശുമുടിയിറങ്ങി

kanakamalaponpanamകൊടകര:അമ്പുനോമ്പിന്റെ കുരിശുമുടി തീര്‍ത്ഥാടനം കഴിഞ്ഞ് കനകമല മുത്തപ്പന്റെ കാണിക്ക ശിരസ്സിലേന്തി ഭക്തജനങ്ങള്‍ മലയിറങ്ങി. അഞ്ചരലക്ഷം തീര്‍ത്ഥാടകര്‍ മലചവിട്ടി തോമാശ്ലീഹായുടെ പുണ്യം തേടി കനകമലയിലെത്തി.

വരുംവര്‍ഷത്തെ തീര്‍ത്ഥാടനത്തിനൊരുക്കമായി എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന കുരിശുമുടി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്ന പ്രതിജ്ഞയോടെ ഭക്തര്‍ മലയിറങ്ങി. 19-ാം തിയ്യതി ഞായറാഴ്ച കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അന്തോണിസീന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാളും കുരിശമുടിയില്‍ വിശ്വാസപ്രഖ്യാപനതിരുനാളിന്റെ എട്ടാമിടവും സാഘോഷം കൊണ്ടാടുമെന്ന് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!