Breaking News

വിവിധ ഹൈന്ദവസംഘടനാനേതാക്കളും ക്ഷേത്രഭരണസമിതികളും പ്രതിഷേധിച്ചു

കൊടകര : കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിലിലും ശാന്തിമഠത്തിന്റെ മതിലിലും അസഭ്യമായ ഭാഷയില്‍ എഴുതിയതിനെതിരെ വിവിധ ഹൈന്ദവസംഘടന നേതാക്കളും ക്ഷേത്രഭരണസമിതികളും പ്രതിഷേധിച്ചു. ഹിന്ദുഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി എം.വി. മധുസൂതനന്‍, താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സുകുമാരന്‍ എം.കെ., പുത്തുക്കാവ് ദേവസ്വം പ്രസിഡന്റ് എം. സുനില്‍കുമാര്‍, തേശ്ശേരി ചീക്കാമുണ്ടി ക്ഷേത്രം പ്രസിഡന്റ് എന്‍.പി. ശിവന്‍, ചെറുകുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രം പ്രസിഡന്റ് ടി.സി. സേതുമാധവന്‍ എന്നിവര്‍ പ്രതിഷേധിച്ചു.

യുവമോര്‍ച്ച ആവശ്യപ്പെട്ടു
കൊടകര : കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിലിന്മേല്‍ അശ്ലീല മുദ്യാവാക്യങ്ങളെഴുതി, ക്ഷേത്ര വിശ്വാസികളെയും, പൊതുജനങ്ങളേയും അവഹേളിച്ച സി.പി.ഐ . (എം), ഡി.വൈ.എഫ്.ഐ. ക്രമിനലുകളെ എത്രയും വേഗം പിടികൂടണമെന്നും, നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത്, വര്‍ഗ്ഗീയത സൃഷ്ടിക്കാനുള്ള സി.പി.ഐ. (എം) ന്റെ ശ്രമം അവസാനിപ്പിക്കണമെന്നും യുവമോര്‍ച്ച വല്ലപ്പാടി മേഖലായോഗം ആവശ്യപ്പെട്ടു. യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ കെ.വി. അദ്ധ്യക്ഷത വഹിച്ചു. പ്രദീവ് വി.എസ്., കെ.സി. ശ്രീജിത്ത്, സജീഷ്‌മോന്‍, ശ്രീനിഷ് പി.എസ്., സോണി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു
കൊടകര : കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിലില്‍ അശ്ലീലം എഴുതി വൃത്തികേടാക്കിയ സി.പി.ഐ. (എം), ഡി.വൈ.എഫ്.ഐ. നടപടിയില്‍ ബി.ജെ.പി. കൊടകര പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എന്‍. തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ. മുരളി, ടി.വി. പ്രജിത്ത്, വി.കെ. സുബ്രഹ്മണ്യന്‍, പി.എം. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

കണ്ടംകുളങ്ങര ക്ഷേത്രഭരണസമിതി പ്രതിഷേധിച്ചു
കൊടകര : കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ മതിലിലും ശാന്തിമഠത്തിന്റെ മതിലിലും അസഭ്യമായ ഭാഷയില്‍ സി.പി.ഐ.(എം.), ഡി.വൈ.എഫ്.ഐ. എന്നും ഹിന്ദുവികാരത്തെയും ക്ഷേത്രവിശ്വാസത്തേയും വ്രണപ്പെടുത്തുന്ന വിധത്തിലും എഴുതി വച്ചിരിക്കുന്നതിനെതിരെ കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രഭരണസമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ സത്യന്‍ കുറുവത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഘു പി. മോനോന്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!