Breaking News

തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു.

 പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.
പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

കൊടകര : തൊഴിലുറപ്പു പദ്ധതി സംരക്ഷിക്കുക തൊഴിലും കൂലിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തി വന്നിരുന്ന പഞ്ചദിനസക്യാഗ്രഹ സമരം സമാപിച്ചു.

സമാപന സമ്മേളനം സി.പി.ഐ. (എം) മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ആര്‍.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ., പി.കെ. കൃഷ്ണന്‍കുട്ടി, ടി.എ. ഉണ്ണികൃഷ്ണന്‍, റോസിലി കുര്യന്‍, ബിന്ദു അശോകന്‍, പി.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!