കൊടകര :സുസ്ഥിര പുതുക്കാട് വികസന പദ്ധതി പ്രകാരം ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പുച്ചിറ കുളം നവീകരിക്കുന്നു. നവീകരണ പ്രവര്‍ത്തനത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ.സി.രവീന്ദ്രനാഥ് എം.എൽ.എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യീട്ടീവ് എന്‍ഞ്ചിനിയര്‍ ഷീല പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി എസ് സുബീഷ് സ്വാഗതവും , വാര്‍ഡ് മെമ്പര്‍ പ്രേമാവതി ബാബു നന്ദിയും പറഞ്ഞു.