Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ പൂരം പറ പുറപ്പാടിന് കൊടിയേറി

കൊടകര: ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായി പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്നുള്ള പറപുറപ്പാടിനും ക്ഷേത്രത്തിലെ ഉത്രംവിളക്ക് ആഘോഷത്തിനും കൊടികയറി. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ക്ഷേത്രം പ്രസിഡന്റ് ഇ. കൃഷ്ണന്‍നായര്‍, സെക്രട്ടറി രവീന്ദ്രന്‍ ഇളയേടത്ത്, കണ്‍വീനര്‍ പി. കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. കൊടിയേറ്റം മുതല്‍ ആറാട്ടുപുഴപൂരംവരെ ക്ഷേത്രത്തില്‍നിന്ന് തട്ടകദേശങ്ങളില്‍ പറയെടുപ്പ് നടക്കും.
മാതൃഭൂമി റിപ്പോര്‍ട്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!