Breaking News

അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റ ആരംഭിച്ചു.

reverie1കോടാലി : കോടാലി റെവറി ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൊലിയേടത്ത് കേശവമേനോന്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയും ശിവശങ്കരന്‍ കുറുവത്ത് മെമ്മോറിയല്‍ റണ്ണേഴ്‌സ് അപ്പ് ട്രോഫിക്കുവേണ്ടിയുമുള്ള ഒന്നാമത് അഖിലകേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്‍.വിജയകുമാര്‍ ഉദ്ഘാടനം ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അധ്യക്ഷയായിരുന്നു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.  ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജോഷിമാസ്റ്റര്‍ കായികപ്രതിഭകളെ ആദരിച്ചു.  ബേബിമാത്യു കാവുങ്ങല്‍, ഉമ്മുകുല്‍സു അസീസ്, ബെന്നി തൊണ്ടുങ്ങല്‍, ടി.എം.ചന്ദ്രന്‍, കെ.വേണുഗോപാല്‍, പി.സി.ബിനോയ്, സി.യു.പ്രിയന്‍, സുനില്‍ കെ.ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു.  കെ.ആര്‍.ഔസേപ്പ് സ്വാഗതവും രാജു കൊട്ടാരത്തില്‍ നന്ദിയും പ്രകാശിപ്പിച്ചു.  അദ്യ മത്സരത്തില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജ് കണ്ണൂരിനെ തോല്പിച്ച് സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരി ജേതാക്കളായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!