Breaking News

കനകമല കുരിശുമുടി കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു.

KANAKAMALAKUDIVELLAPATHADHIകൊടകര : കനകമല തീര്‍ത്ഥാടകരുടെ ചിരകാലാഭിലാഷമായ കനകമല കുടിവെള്ളപദ്ധതി ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം.പി. ശ്രീ. ഇന്നസെന്റ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി.

ചാലക്കുടി എം.എല്‍.എ. ശ്രീ. ബി.ഡി. ദേവസ്സി മുഖ്യപ്രഭാഷണവും മുന്‍ എം.പി. കെ.പി.ധനപാലന്‍ വിശിഷ്ട അതിഥിതിയുമായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി സ്വാഗതവും വികാരി ഫാ. ജോണ്‍ കവലക്കാട്ട് ആമുഖ പ്രഭാഷണവും നടത്തി. നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ച കുരിശുമുടി കുടിവെള്ളപദ്ധതി മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണെന്ന് ആഭ്യന്തരമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ അനുസ്മരിച്ചു.

മുന്‍ എം.പി. കെ.പി.ധനപാലന്റെ പ്രാദേശിക ഫണ്ടില്‍നിന്ന് ലഭിച്ച 10 ലക്ഷം രൂപയുടെ ധനവിനിയോഗ റിപ്പോര്‍ട്ട് ശ്രീ. ബൈജു അറയ്ക്കല്‍ അവതരിപ്പിച്ചു. യോഗത്തില്‍ റോസിലി വര്‍ഗ്ഗീസ്, ടി.എ. രാമകൃഷ്ണന്‍, പ്രനീല ഗിരീശന്‍, സജിനി സന്തോഷ്,   ജീജ ജോയ്,  ജോസ് കറുകുറ്റിക്കാരന്‍, ആന്റു കുയിലാടന്‍, ജോസ് ആട്ടോക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!