Breaking News

കോടാലി ഫോട്ടോമ്യൂസില്‍ ചെമ്പുചിറ പൂരം ഫോട്ടോ പ്രദര്‍ശനം

photo pradarshanamകൊടകര : ചെമ്പുചിറ പൂരം മഹോത്സവത്തിനോടനുബന്ധിച്ച് മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കോടാലി ഫോട്ടോമ്യൂസില്‍  നടക്കുന്ന പൂരം ഫോട്ടോകളുടെ പ്രദര്‍ശനം ആര്‍ട്ടിസ്റ്റ് കാര്‍ത്തികേയന്‍ മുരിങ്ങൂര്‍ ഉദ്ഘാടനം ചെയ്തു . പ്രവീണ്‍ എം .കുമാര്‍ അധ്യക്ഷനായിരുന്നു .

photo malsaramചെമ്പുചിറ പൂരം ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയികളായ മധു ഒമ്പതുങ്ങള്‍ , ഐ . ആര്‍. അരവിന്ദാക്ഷന്‍, സുനില്‍ പുണര്‍ക്ക എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും , ഉപഹാരങ്ങളും ഫോട്ടോമ്യൂസ് ഡയറക്ടര്‍ ഡോ . ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ വിതരണം ചെയ്തു . തുടര്‍ന്ന്‍ നടന്ന ചര്‍ച്ചകള്‍ക്ക് സുനില്‍ സപര്യ നേതൃത്വം നല്‍കി . ശ്രീധരന്‍ കളരിക്കല്‍ , ശിവന്‍ തണ്ടാശ്ശേരി , മഹമൂദ് ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു . ചെമ്പുചിറ പൂരം ഫോട്ടോകളുടെ  പ്രദര്‍ശനം ഞായറാഴ്ച വരെ ഫോട്ടോമ്യൂസില്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു . വിജയികള്‍ക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!