Breaking News

ചാലക്കുടി ഉപജില്ലയിലെ മികച്ച യു.പി സ്‌കൂള്‍ അവാര്‍ഡ് നന്തിപുലം ഗവ. സ്‌കൂളിന്.

awardകൊടകര : ചാലക്കുടി ഉപജില്ലയിലെ മികച്ച അപ്പര്‍ പ്രൈമറി സ്‌കൂളിനുള്ള 2014-15 വര്‍ഷത്തെ അവാര്‍ഡ് നന്തിപുലം ഗവ. യു.പി.സ്‌കൂളിന്.മികച്ച പഠനപ്രവര്‍ത്തനങ്ങളും ശിശു സൗഹൃദാന്തരീക്ഷവും അധ്യാപകരുടെ അര്‍പ്പണബോധവും പി.ടി.എ., എസ്.എം.സി. അംഗങ്ങളുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് സ്‌കൂളിന് ഈ നേട്ടം സമ്മാനിച്ചത്.

ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ.പൈലപ്പനില്‍ നിന്നും ഹെഡ് മിസ്ട്രസ്സ് കദീജാബീവിയും സഹാധ്യാപകരും പി.ടി.എ. അംഗങ്ങളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. അഭിനന്ദനങ്ങളോടെ നമ്മുടെ കൊടകര ഡോട്ട് കോം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!