Breaking News

കൃഷിസ്ഥലത്തേക്ക് വഴിയില്ല; കര്‍ഷകര്‍ ദുരിതത്തില്‍

കൊടകര: ചേലക്കാട്ടുകര പാലത്തിനു വടക്കുവശത്ത് കൊരേച്ചാല്‍ പാടശേഖരത്തിലേക്ക് മൂന്നുപൂവ് കൃഷിചെയ്തിരുന്ന ഈ പാടശേഖരത്തില്‍ യന്ത്രങ്ങള്‍ കൊണ്ടുവന്ന് കൃഷിനടത്താന്‍ വഴിയില്ലാത്തതിനാല്‍ ഇപ്പോള്‍ ഒരു പൂ കൃഷി മാത്രമാണ് ചെയ്യുന്നത്.

കൃഷിസ്ഥലത്തേക്ക് വഴി തുറന്നു തരണമെന്നാവശ്യപ്പെട്ട്   കൊരേച്ചാല്‍ നിവാസികള്‍ മൂന്നുമുറിയിലേക്ക് വന്നിരുന്ന എളുപ്പവഴി അടച്ചുകെട്ടുകയും ചേലക്കാട്ടുകര പാലം പുതുക്കി പണിഞ്ഞതോടെ അടച്ചുകെട്ടുകയും ചെയ്തതും നാട്ടുകാര്‍ക്ക് ദുരിതമായി. കൃഷിസ്ഥലത്തേക്കുള്ള വഴിയും മൂന്നുമുറിയിലേക്കുള്ള എളുപ്പവഴിയും തുറന്നുതരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!