Breaking News

കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പമ്പ് ഹൗസ് ഉപരോധിച്ചു

KDA Kudivellam - ward Uparodhamകൊടകര : ആറ്റപ്പിള്ളി – മറ്റത്തൂര്‍കുന്ന് കുടിവെള്ള വിതരണ പമ്പ് ഹൗസിലെ മോട്ടോര്‍ കേടായതിനെ തുടര്‍ന്ന് പംമ്പിംഗ് മുടങ്ങി. ഏഴ് ദിവസമായി ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. മറ്റത്തൂര്‍ പഞ്ചായത്തിലെ 18 – 19 വാര്‍ഡിലെ ജനങ്ങള്‍ സംഘടിച്ച് ജാഥ നയിച്ച് പമ്പ് ഹൗസ് ഉപരോധിച്ചു.

വാര്‍ഡ് മെമ്പര്‍മാരായ ജിനി മുരളി, കെ. പ്രസാദ് എന്നിവര്‍ ജാഥയെ അഭിസംബോദന ചെയ്ത് സംസാരിച്ചു. സമര സമിതി അംഗങ്ങളായ ബാബു പ്ലാക്ക, ബാബു ചേരാക്കല്‍, ജയന്‍ കണ്ണത്ത്, ലിഖീഷ് പി.ആര്‍., രണന്‍ നെടുംപിള്ളി, പി.സി. ബൈജു, മനോജ് പി.ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി. അസിസ്റ്റന്റ് എഞ്ചിനീയറുമായുള്ള ചര്‍ച്ചയില്‍ ഇന്ന് രാത്രി തന്നെ വെള്ളം വിടാമെന്ന് ഉറപ്പിന്മേല്‍ ജനങ്ങള്‍ ഉപരോധം അവസാനിപ്പിച്ചു. നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടര്‍ന്ന് കൊണ്ടുപോകാന്‍ ഗം തീരുമാനിച്ചു. മൂന്നൂറോളം ആളുകള്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!