Breaking News

സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ലോണ്‍ മേള സംഘടിപ്പിച്ചു.

syn3കോടാലി: സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ലോണ്‍ മേള സംഘടിപ്പിച്ചു. മറ്റത്തൂര്‍ കൃഷിഭവന്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഡി.പി.പൈ (അസി. ജന. മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്,  എറണാകുളം) അധ്യക്ഷനായിരുന്നു.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍  ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഹൈടെക് ഫാമിംഗിനെക്കുറിച്ച്  ജോര്‍ജ്ജ് പ്രശാന്ത് (കൃഷി ഓഫീസര്‍, മാള ഗ്രാമപഞ്ചായത്ത്) ക്ലാസ്സ് നയിച്ചു.  ബെന്നി തൊണ്ടുങ്ങല്‍, രത്‌നം അരവിന്ദ്, ശിവരാമന്‍ പോതിയില്‍, എന്‍.പി.ഓനച്ചന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  വി.സി.സത്യപാല്‍ സ്വാഗതവും ലിഖില്‍ ഇ.കെ. നന്ദിയും പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!