Breaking News

വിമാനയാത്രക്കിടെ മലയാളി ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞു മരിച്ചു.

Hrishiകൊടകര: അമ്മയോടൊപ്പമുള്ള വിമാനയാത്രക്കിടെ   ഒന്നരവയസുള്ള കുട്ടി മരിച്ചു. നൂലുവള്ളി മുണ്ടക്കല്‍ ബിനോയിഅശ്വിനി ദമ്പതികളുടെ മകള്‍ ഋഷിപ്രിയയാണ് മരിച്ചത്. ബഹ്‌റിനിലേക്കു പോയിരുന്ന ഗള്‍ഫ് എയറിന്റെ വിമാനം സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി അബുദാബിയില്‍ ഇറക്കി.

തിങ്കളാഴ്ച രാവിലെയാണ് കുട്ടിയുമായി അശ്വിനി ബഹ്‌റിനിലുള്ള  ഭര്‍ത്താവ് ബിനോയുടെ അടുത്തേക്ക് പുറപ്പെട്ടത്. കഴിഞ്ഞ പത്തുവര്‍ഷമായി ബഹ്‌റിനിലെ സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍  അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ബിനോയ്. നേരത്തെ ബിനോയിയോടൊപ്പം താമസി്ച്ചിരുന്ന അശ്വിനി പ്രസവത്തിനായാണ് നാട്ടിലെത്തിയത്. പ്രസവശേഷം കുട്ടിക്ക് ഹൃദയസംബന്ധമായി   അസുഖമുണ്ടായിരുന്നു.  ആറ് മാസം മുമ്പ് ബിനോയ് നാട്ടിലെത്തി കുട്ടിയെ കണ്ടിരുന്നു.

കുട്ടിയുടെ ഹൃദയസംബന്ധമായ ഗോഗത്തിനുള്ള  ചികിത്സ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് നടത്തിയത്.ആറ് മാസം മുന്‍പ് സസ്ത്രക്രിയയും നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പരിശോധനക്കായി ആശുപത്രിയെ സമീപിച്ചപ്പോള്‍  കുട്ടിയുടെ   ആരോഗ്യനില തൃപ്തികരമാണെന്നും വിമാനത്തില്‍ പോകാന്‍ കുഴപ്പമില്ലെന്നും ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അശ്വിനി കുഞ്ഞുമായി ബിനോയിയുടെ അടുക്കലേക്കു പുറപ്പെട്ടത്. ഋഷിപ്രിയയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങല്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!