Breaking News

ചെമ്പുച്ചിറ പൂരം-കാവടി നാളെ : തത്സമയ സംപ്രേക്ഷ്ണവുമായി നമ്മുടെ കൊടകര ഡോട്ട് കോം.

ChembuchiraPooramLiveകൊടകര: ചെമ്പുച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരം-കാവടി മഹോത്സവം നാളെ ആഘോഷിക്കും. രാവിലെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, 9 ന് പൂരം എഴുന്നള്ളിപ്പ, 10 ന് കാവടി വരവ്, വൈകീട്ട് 3 ന് കാഴ്ചശിവേലി, 4.30 ന് കുടമാറ്റം, 6.30 ന് വെടിക്കെട്ട്, 7 ന് നാദസ്വരക്കച്ചേരി, രാത്രി 11 ന് ഭസ്മക്കാവടി, 3 ന് പൂരം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. നൂലുവള്ളി, ചെമ്പുച്ചിറ ദേശങ്ങളുടെ ആഭിമുഖ്യത്തിലാണ് ആഘോഷം.

ചെമ്പുച്ചിറ ദേശത്തിന്റെ കീഴിലായി കുംഭംകുളങ്ങര, ചെമ്പുച്ചിറ, ചെമ്പുച്ചിറ കിഴക്കുംമുറി, ചെട്ടിച്ചാല്‍, ചെട്ടിച്ചാല്‍ സെന്റര്‍, കൊരേച്ചാല്‍, ചെമ്പുച്ചിറ കിഴക്കുംമുറി എന്നീ ദേശപ്പൂരങ്ങളും നൂലുവള്ളി ദേശത്തിന്റെ ആഭിമുഖ്യത്തില്‍ നൂലുവള്ളി സെന്റര്‍, ഇഞ്ചക്കുണ്ട്, നാഡിപ്പാറ, നൂലുവള്ളി ഈസ്‌ററ്, നൂലുവള്ളി വെസ്‌ററ്, ഗുരുദേവ, നൂലുവള്ളി നോര്‍ത്ത് എന്നീ ദേശപ്പൂരങ്ങളും ആഘോഷത്തില്‍ പങ്കാളികളാകും, ഇരുവിഭാഗങ്ങളിലുമായി 18 ആനകള്‍ അണിനിരക്കും.

മേളത്തിന്   നൂലുവള്ളിദേശത്തിന്  ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍മാരാരും ചെമ്പുച്ചിറ ദേശത്തിന് ചെറുശ്ശേരി കുട്ടന്‍മാരാരും നേതൃത്വം നല്കും. ചെമ്പുച്ചിറദേശത്തിന് പുതുപ്പള്ളി കേശവനും നൂലുവള്ളിദേശത്തിന്  തിരുവമ്പാടി ശിവസുന്ദറും കോലമേന്തും.  പ്രവാസികളായ ചെമ്പുചിറക്കാര്‍ക്ക് ഈ വര്‍ഷത്തെ പൂരം – കാവടി മഹോത്സവം തത്സമയം കാണാന്‍ നമ്മുടെ കൊടകര ഡോട്ട് കോം അവസരമൊരുക്കുന്നു… പൂരം കാവടി മഹോത്സവം തത്സമയ സംപ്രേക്ഷണം 2015 ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ.. കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടലില്‍… ChembuchiraLiveവെള്ളിയാഴ്ച  നടക്കുന്ന നാടിന്‍റെ പ്രാദേശിക ഉത്സവമായ ചെമ്പുചിറ പൂരം – മറ്റത്തൂര്‍.ഇന്‍ ഫോട്ടോഗ്രാഫി മത്സരം  നടത്തുന്നു . മൊബൈല്‍ ഫോണിലോ ക്യാമറയിലോ എടുക്കുന്ന ഫോട്ടോകള്‍ [email protected] എന്ന അഡ്രസ്സിലേക്ക് അയച്ചു തരാവുന്നതാണ് . വിഷയം : ചെമ്പുചിറ പൂരം : ചെമ്പുചിറ പൂരം – മറ്റത്തൂര്‍.ഇന്‍ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും .mattathur.in

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!