Breaking News

മന്നത്ത് പത്മനാഭന്റെ 45 -ാമത് സമാധിദിനാചരണം നടത്തി

mannathu padmanabhanകൊടകര : സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 45 -ാമത് സമാധിദിനാചരണം ഭക്തിനിര്‍ഭരമായ ചടങ്ങളുകളോടെ അഴകം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. രാവിലെ 9 മുതല്‍ കരയോഗം ഹാളില്‍ പുഷ്പാര്‍ച്ചന, രാമായണ പാരായണം, പ്രാര്‍ത്ഥന, അനുസ്മരണ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. കരയോഗം പ്രസിഡന്റ് മുരളീധരന്‍ പാട്ടത്തില്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എടാട്ട്, വനിതാസമാജം പ്രസിഡന്റ് സരസ്വതി ടീച്ചര്‍, സെക്രട്ടറി അംബുജാക്ഷി പാട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

മന്നത്ത് പത്മാഭന്റെ 45-ാമത്തെ സമാധി ദിനം ചുങ്കാല്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗ മന്ദിരത്തില്‍ ആചരിച്ചു. സമൂഹ പ്രാര്‍ത്ഥനക്കുശേഷം കരയോഗം പ്രസിഡണ്ട് ടി. ബാലകൃഷ്ണമേനോന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.      തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ കെ. നാരായണമേനോന്‍, സുരേഷ് അരിക്കാട്ട്, ഹരിദാസ് തുരുത്തിപ്പിള്ളി, ജയശ്രീ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സമുദായ പ്രവര്‍ത്തനത്തിനോടൊപ്പം ഇതര സമുദായങ്ങള്‍ക്ക് ദോഷകരമായ ഒരു പ്രവര്‍ത്തിയും സമുദായ അംഗങ്ങള്‍ ചെയ്യുവാന്‍ പാടില്ല എന്ന കാര്യവും യോഗത്തില്‍ പ്രതിജ്ഞയെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!