Breaking News

പിക്കറ്റ് 43 സിനിമയുടെ 40 -ാം ദിനാഘോഷം

KDA Cinema 40 dinaghosham 2കൊടകര : കൊടകര സിറ്റി സിനിമയില്‍ പിക്കറ്റ് 43 എന്ന സിനിമയുടെ 40 -ാം ദിനാഘോഷം പ്രശസ്ത സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹമുള്ള ഒരുപാട് നിര്‍മ്മാതാക്കള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. കഴിവുള്ളവര്‍ക്ക് അതിലേക്ക് എത്തപ്പെടുവാനുള്ള ഇത്തരം പ്രയത്‌നങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് മേജര്‍ രവി അഭിപ്രായപ്പെട്ടു.

ഇതേതുടര്‍ന്ന് ബോണി അസ്സനാര്‍ സംവിധാനം ചെയ്ത ”ദേ ടാ സിനിമാനടന്‍” എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യപ്രദര്‍ശനവും നടന്നു. ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ് കണ്ണന്‍ പട്ടാമ്പി, ഷെറിന്‍, അനൂപ് കെ.ജി., മധു കാവേരി, മനോഹര്‍ കാവേരി, അഭിലാഷ് അരവിന്ദ്, ബോണി അസ്സനാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!