കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. പോളി പുതുശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ സി.വി. ആന്റു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
സ്‌കൂളിന്റെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും, വിദ്യാര്‍ത്ഥികളുടെ പഠന മികവ് വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും, കുട്ടികള്‍ക്ക് യാത്രസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാന്‍ തീരുമാനമെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രനില ഗിരീശന്‍, വാര്‍ഡ് മെമ്പര്‍മാരായ ലത ഷാജു, സി.എം. വേലായുധന്‍, പള്ളി ട്രസ്റ്റി വര്‍ഗ്ഗീസ് കണ്ണൂക്കാടന്‍, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍, ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി ടീച്ചര്‍, കെ.ഒ. വര്‍ഗ്ഗീസ്, എം.കെ. മോഹനന്‍, ധനീഷ് തോട്ടുപുറം എന്നിവര്‍ സംസാരിച്ചു.
ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കെ.ഒ. വര്‍ഗ്ഗീസ് കരിയാട്ടില്‍ (പ്രസിഡന്റ്), പൗളിന്‍ നടക്കാവില്‍ (വൈസ് പ്രസിഡന്റ്), മാര്‍സന്‍ തച്ചില്‍ (സെക്രട്ടറി), ഷിനി സുനില്‍ (ജോ. സെക്രട്ടറി), ശശീന്ദ്രന്‍ കോമ്പാത്ത് (ട്രഷറര്‍) എന്നിവരെയും എക്‌സ് ഒഫീഷ്യോ മെമ്പേഴ്‌സ് ആയി സ്‌കൂള്‍ മാനേജര്‍, ഹെഡ്മിസ്ട്രസ്സ്, നടത്തുകൈക്കാരന്‍, മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍, പി.ടി.എ. പ്രസിഡന്റ്, എം.പി.ടി.എ. പ്രസിഡന്റ്, ജില്ല പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ മെമ്പര്‍, 20 പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരെയും തിരഞ്ഞെടുത്തു.