Breaking News

മറ്റത്തൂരില്‍ ജൈവ പച്ചക്കറി കൃഷി മാതൃകയാവുന്നു

jaiva krishi - mattathur.inമറ്റത്തൂര്‍ : കോടാലി തേമാലി പ്രദേശത്ത് ഞാറ്റുവേല ജൈവ കര്‍ഷകസംഘത്തിന്റെ നേത്രത്വത്തില്‍  ജൈവ പച്ചക്കറി കൃഷി  മാതൃകയാവുന്നു . വെണ്ട , കുകുംബര്‍ , ചെരക്ക , കുമ്പളം , പടവലങ്ങ , പാവല്‍ , പയര്‍ , ചീര എന്നിവയാണ്  രണ്ടേക്കര്‍ വരുന്ന സ്ഥലത്ത് കൃഷി ചെയ്തത് .

പാട്ടത്തിന് എടുത്ത സ്ഥലത്ത് ചെയ്യുന്ന ജൈവ പച്ചക്കറി കൃഷിക്ക് വിജയത്തിലേക്ക് എത്തിക്കുന്നതിന്  പി.വി വേലായുധന്‍ , ടി .ഡി സഹജന്‍ , ഐ .ആര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,കെ .എസ്  വേലായുധന്‍ , രാജു ഇഞ്ചക്കുണ്ട്  എന്നിവര്‍ നേത്രത്വം നല്‍കുന്നു .വെള്ളത്തിന്റെയും മറ്റും കുറവുകള്‍ ഉണ്ടെങ്കിലും ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിജയം നേടാം എന്ന മാത്രകയാണ്  മറ്റത്തൂന്റെ  മണ്ണ് കാണിച്ച് തരുന്നത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!