Breaking News

മറ്റത്തൂരിലെ കുടിവെള്ളക്ഷാമം : ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി.

kuthiyiruppuകൊടകര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ക്ക് സ്‌പെയര്‍മോട്ടോര്‍ അടിയന്തിരമായി അനുവദിക്കണമെന്നും, പമ്പിംഗിലെ തടസ്സങ്ങള്‍ നീക്കി കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട്‌കൊണ്ട് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ കേരളവാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഇരിങ്ങാലക്കുട ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി.

മറ്റത്തൂര്‍ പഞ്ചായത്തിലെ അന്നാംപാടം കുടിവെള്ളപദ്ധതിയുടെ മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി കോടാലി, അന്നാംപാടം, പള്ളിക്കുന്ന്, വെട്ടിയാടന്‍ച്ചിറ, എല്ലുംകുഴി, നാഡിപ്പാറ, കൊരേച്ചാല്‍, നൂലുവള്ളി പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമായിരുന്നു. മോട്ടോര്‍ കേടായതിനെ തുടര്‍ന്ന് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍്! വാട്ടര്‍! അതോറിറ്റി അധികൃതരെ കണ്ട് അടിയന്തിരമായി കേടുപാടുകള് തീര്‍ത്ത് പമ്പിംഗ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന ഫെബ്രുവരി  11 മുതല്‍ മോട്ടോറിന്റെ കേടുപാടുകള്‍ തീര്‍ത്ത്  പമ്പിംഗ് ചെയ്തുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇനിയും മോട്ടോറിന് തകരാര്‍സംഭവിച്ചാല്‍ സ്പയര്‍ മോട്ടോര്‍ ഇല്ലാത്തതിനാല്‍ കുടിവെള്ളവിതരണം തടസ്സപ്പെടാനുളള സാധ്യത കൂടുതലാണ്.

സ്‌പെയര്‍ മോട്ടോര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോരിറ്റിക്ക് പലതവണ കത്ത് നല്കിയെങ്കിലും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. 12ാം തിയ്യതി നടന്ന പഞ്ചായത്ത് ഭരണ സമിതിയോഗത്തില്‍ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് അജണ്ട വെച്ച് ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വെള്ളിയാഴ്ച്ച എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസില്‍ പ്രതിഷേധ സമരം നടത്തിയത്.

ചര്‍ച്ചയെ തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് സ്‌പെയര്‍ മോട്ടോര്‍ അനുവദിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാമെന്നും, പമ്പിംഗിലെ തടസ്സങ്ങള്‍ നീക്കി കുടിവെള്ള വിതരണം കാര്യക്ഷമമാക്കാമെന്ന് ഓഫീസര്‍ അറിയിച്ചു. കാവനാട് കുടിവെള്ള പദ്ധതിക്ക് 25HP യുടെ സ്‌പെയര്‍ മോട്ടോര്‍ അനുവദിച്ചിട്ടുണ്ടെന്നും അന്നാംപാടം കുടിവെള്ളപദ്ധതിക്ക് സ്‌പെയര്‍ മോട്ടോര്‍ വാങ്ങുന്നതിനുള്ള എസ്റ്റിമേറ്റ് ഇന്ന് തന്നെ കളക്ടര്‍ക്ക് സമര്‍പ്പിക്കുവാന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

പ്രതിഷേധ സമരത്തില്‍ വൈസ് പ്രസിഡന്റ് സി.കെ.ഗോപിനാഥന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷീല തിലകന്‍ , വി.എസ്. സുബീഷ്, മഞ്ജൂ ജയന്‍, പഞ്ചായത്ത് അംഗങ്ങളായ  ബിന്ദു അശോകന്‍, കെ.ആര്‍.ഔസേപ്പ്, ഏ.കെ. പുഷ്പാകരന്‍, ഷിനി സന്തോഷ്, ജിനി മുരളി, പ്രോമാവതി ബാബു, ശിവരാമന്‍പോതിയില്‍, എന്‍.പി. ഓനച്ചന്‍, മിനി ബാബു, ക്ലാര ജോണി, ബെന്നി തൊണ്ടുങ്ങല്‍, സീത പുഷ്പാകരന്‍, ഷാജിമോള്‍ ബാലന്‍, സോജന്‍് പടിഞ്ഞാറേക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!