Breaking News

മനക്കുളങ്ങര പാടത്ത് കൊയ്ത്തുത്സവം

കൊടകര നെല്‍വയല്‍ സംരക്ഷണ ജാഗ്രതാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മനക്കുളങ്ങര പാടത്ത് ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര നെല്‍വയല്‍ സംരക്ഷണ ജാഗ്രതാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മനക്കുളങ്ങര പാടത്ത് ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര നെല്‍വയല്‍ സംരക്ഷണ ജാഗ്രതാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മനക്കുളങ്ങര പാടത്ത് ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം.എന്‍. തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. നാടന്‍ ഇനമായ കുറുവ നെല്ലാണ് ഒരു ഹെക്ടറോളം സ്ഥലത്ത് കൃഷി ഇറക്കിയത്. കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ കൃഷി ചെയ്ത വയലാണ് ഇന്ന് കൊയ്തത്. കൃഷി ഓഫീസര്‍ വി. ധന്യ, കെ.കെ. അനീഷ് കുമാര്‍, പഞ്ചായത്ത് മെമ്പര്‍ രാജന്‍ തൊമ്മാത്ത്, ജിസ് മോന്‍ ജോയ് എന്നിവര്‍ സംസാരിച്ചു.

കൃഷി ഇറക്കുന്നതിന് അനുവാദം നല്‍കിയ നിലം ഉടമകള്‍ക്കുള്ള പാരിതോഷിക വിതരണോദ്ഘാടനം തോമസ്  കണ്ണൂക്കാടന്‍  എം.വി. ഷോബിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. എം. മോഹന്‍ദാസ് മാസ്റ്റര്‍ സ്വാഗതവും കെ.എസ്. സതീശന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!