Breaking News

ജി.എല്‍.പി.എസ്. കൊടകര സ്‌കൂളിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം

SCHOOL NAVEEKARANAMകൊടകര : ജി.എല്‍.പി.എസ്. കൊടകര സ്‌കൂളിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അനില്‍ദാസ് മെമ്മോറിയല്‍ ഫണ്ട് എന്ന പേരില്‍ 1999 -2000 നാലാം ക്ലാസ്സ് ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് ധനസഹായം നല്‍കി. പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയത്.

പൂര്‍വ്വവിദ്യാര്‍ത്ഥി പി. മണികണ്ഠനില്‍ നിന്നും സ്‌കൂള്‍ അദ്ധ്യാപിക ടി.പി. ത്രേസ്യ ടീച്ചര്‍ ഫണ്ട് ഏറ്റുവാങ്ങി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.ഒ. ബെന്നി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!