Breaking News

കൊടകരയുടെ അഭിമാനമായ ഹരീഷും നന്ദിനിയും കൊട്ടിക്കയറിയത് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക്.

HarishNandiniകൊടകര : തായമ്പകയിലൂടെ ഹരീഷും നന്ദിനിയും ചേര്‍ന്ന് കൊട്ടിക്കയറിയത് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക്. തായമ്പക ഒരുമിച്ചവതരിപ്പിക്കുന്ന ആദ്യ ദമ്പതിമാര്‍ എന്ന ഗണത്തിലാണ് ഇവര്‍ പുരസ്‌കാരത്തില്‍ തൊട്ടത്. തൃപ്പൂണിത്തുറ കോയിക്കല്‍ മഠത്തില്‍ മോഹനചന്ദ്രവര്‍മ്മയുടെയും പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കോവിലകത്തെ ജയശ്രീ വര്‍മ്മയുടെയും മകളാണ് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ നന്ദിനി. പ്രസിദ്ധ പഞ്ചവാദ്യ കലാകാരന്‍ അന്നമനട പരമേശ്വര മാരാരുടെ മകനാണ് കലാമണ്ഡലം ഹരീഷ്.

2012 ജൂണിലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം നാലുമാസം പിന്നിട്ടപ്പോഴാണ് ഇവര്‍ ആദ്യമായി ഒരുമിച്ച് തായമ്പക കൊട്ടിയത്. കോട്ടയം പൂഞ്ഞാര്‍ മധുരമീനാക്ഷി ക്ഷേത്രത്തില്‍വെച്ചായിരുന്നു ഇത്. എട്ടോളം വേദികളില്‍ പിന്നെയും ഇവര്‍ ഒരുമിച്ചു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തും ഇവര്‍ തായമ്പകയൊരുക്കി.

2013ല്‍ പൂഞ്ഞാറിലെയും തൃപ്പൂണിത്തുറയിലെയും ഇരട്ടത്തായമ്പക സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ലിംക അധികൃതര്‍ക്കു നല്‍കി. സി.ഡി., സാക്ഷ്യപത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ ഹാജരാക്കി. 2015 ജനവരി 21 നാണ് ലിംകയില്‍ പേരുചേര്‍ത്ത അറിയിപ്പ് ഇവര്‍ക്ക് ലഭിക്കുന്നത്.ഡോ. നന്ദിനി തൃപ്പൂണിത്തുറയില്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. ഹരീഷ് കലാമണ്ഡലത്തില്‍ പഠിക്കുകയും അവിടെത്തന്നെ ചെണ്ട അധ്യാപകനായി ജോലി ചെയ്തിരുന്നു. ഇപ്പോല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ ചെണ്ട അധ്യാപകനായി ജോലി ചെയ്യുന്നു.

ഹരീഷ് ആറാംക്ലാസുമുതല്‍ പഠനം തുടങ്ങിയതാണ്. നന്ദിനി 12 വര്‍ഷം തായമ്പക അഭ്യസിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ഗോപീകൃഷ്ണന്‍ തമ്പുരാന്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് നന്ദിനിയുടെ ഗുരുക്കന്‍മാര്‍. തയംബകയിലെ ഈ  ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് നമ്മുടെ കൊടകര ഡോട്ട് കോം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!