കൊടകര : മറ്റത്തൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോപ്ലിപ്പാടം ക്രോസ് ബാര്‍ അടച്ച് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിച്ചു. ക്രോസ് ബാര്‍ അടക്കാത്തതുമൂലം വെള്ളം പമ്പ് ചെയ്യാന്‍ കഴിയാത്തതുകൊണ്ട് രണ്ടാഴ്ചയോളമായി മറ്റത്തൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുകയായിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്റെ നേതൃത്വം നല്കി. പഞ്ചായത്ത് മെമ്പര്‍മാരായ എ.കെ.പുഷ്പാകരന്‍, ശിവരാമന് പോതിയില്‍, മോളി തോമസ്, മിനി ബാബു, ക്ലാരജോണി, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ എ.സി.ജോസ്, കെ.എ.ഹനീഫ, കെ.എസ്. സൂരജ് എന്നിവരും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.