Breaking News

പാറെക്കാട്ടുക്കര സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാള്‍

പാറെക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാള്‍ കൊടിയേറ്റം കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ നിര്‍വ്വഹിക്കുന്നു.
പാറെക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാള്‍ കൊടിയേറ്റം കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ നിര്‍വ്വഹിക്കുന്നു.

കൊടകര : പാറെക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ജനുവരി 23, 24, 25 തീയ്യതികളില്‍ ആഘോഷിക്കും. വെള്ളിയാഴ്ച വൈകീട്ട് നടന്ന ദിവ്യബലിക്ക് ശേഷം കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു.

ശനിയാഴ്ച പ്രസുദേന്തി വാഴ്ചക്ക് ഫാ. സെബി കുളങ്ങരയും, ദിവബലിക്ക് ഫാ. ഡോ. ആന്റു ആലപ്പാടനും മുഖ്യകാര്‍മ്മികരായിരിക്കും. ഞായറാഴ്ചയിലെ ദിവ്യബലിക്ക് ഫാ. ജോസഫ് സണ്ണി മണ്ടകത്ത് മുഖ്യകാര്‍മ്മികനായിരിക്കും. ഫാ. ഡെയ്‌സന്‍ കവലക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് പഞ്ചവാദ്യഅകമ്പടിയോടെയുള്ള തിരുനാള്‍ പ്രദക്ഷിണത്തിനും ദിവ്യകാരുണ്യ ആശീര്‍വാദത്തിനും ശേഷം വാനില്‍ വര്‍ണ്ണമഴ അരങ്ങേറും. തിങ്കളാഴ്ച രാവിലെ ദിവ്യബലിയും പരേതര്‍ക്കായുള്ള തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!