Breaking News

നമ്മുടെ കൊടകര ഓടി കേരളത്തിനൊപ്പം…

group photo (SVNCS KODAKARA)കൊടകര  : ദേശീയ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുചേര്‍ന്നു.
വിവേകാനന്ദ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ എ. ജി ബാബു ഫ്‌ളാഗ് ഓഫ് ചെയ്ത പരിപാടിക്ക് കൊടകര-പേരാമ്പ്രയില്‍ ഉജ്ജ്വല സ്വീകരണം നല്‍കുകയുണ്ടായി. വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ശ്രീ ടി സി സേതുമാധവന്‍ സന്നിഹിതനായിരുന്നു. പ്രിന്‍സിപ്പാള്‍ ശ്രീമതി ഷീജാ ബാബു, ഉലകേശ് പി.ബി, ബേബിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KDA ALPS Alathur Run Kerala Runഎ.എല്‍.പി.എസ്. ആലത്തൂരില്‍ നടന്ന റണ്‍ കേരള റണ്‍ പരിപാടി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍. ലാലു ഫ്‌ളാഗ് ഓഫ് ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി.എം. പ്രബിന്‍, മാനേജര്‍ സി. വേണുഗോപാലന്‍, എം.ഡി. ലീന, സി.ജി. അനൂപ്, കെ.കെ. ഷീല എന്നിവര്‍ സംസാരിച്ചു.

RUNKERLARUNANANDAPURAMദേശീയ ഗെയിംസിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പന്തല്ലൂര്‍ ജനതാ പ്രീപ്രൈമറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റണ്‍ കേരള റണ്‍ പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ.കെ. പ്രഭാകരന്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ ചെയര്‍പേഴ്‌സന്‍ നന്ദിനി രമേശ് അദ്ധ്യക്ഷനായി. ലതാരാജന്‍, സന്ധ്യ അനിലന്‍, പ്രധാനധ്യാപിക എ.എസ്. ജാസ്മിന്‍, മോഹനന്‍ വടക്കേടത്ത്, പി.ടി.എ. അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KDA Don Bosco School Run Keral Run 2കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കുട്ടികളും അധ്യാപകരും റണ്‍ കേരള റണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റ് ഡേവീസ് കണ്ണമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കൊടകര എസ്.ഐ. കെ.കെ. ഷണ്‍മുഖന്‍ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു.  സ്‌കൂള്‍ ലീഡര്‍ ജോഫി സി.ജെ. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ്സ് സി. സ്റ്റെല്ലാ ഗ്രെയ്‌സും അധ്യാപകരും, കൊടകര പോലീസ് സ്റ്റേഷനിലെ  കോണ്‍സ്റ്റബിള്‍മാരും കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!