Breaking News

മൂന്നുമുറി വനിതാ സഹകരണ സംഘത്തില്‍ പരിശീലന ക്ലാസ് സമാപിച്ചു

KDA Vanitha Sahakarana Sangamകോടാലി : മൂന്നുമുറി മേഖല വനിതാ സഹകരണ സംഘത്തിനുകീഴില്‍ ജെ.എസ്.എസ് തൃശൂര്‍ യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ പഴം പച്ചക്കറി സംസ്‌കരണ പരിശീലന ക്ലാസിന്റെ ആദ്യ ബാച്ച് വിജയകരമായി പൂര്‍ത്തിയാക്കി. കൊടകര ബ്ലോക്ക് പ്രസിഡന്റ് ജോഷി വി.എസ്. സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സഹകരണ സംഘം പ്രസിഡന്റ് ഷീല വിപിനചന്ദ്രന്‍ അദ്ധ്യക്ഷയായി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രത്യേക പദ്ധതിയായ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ തൃശൂര്‍ യൂണിറ്റിന്റെ പദ്ധതിയെകുറിച്ച് കോ ഓര്‍ഡിനേറ്റര്‍ രാജ് നാരായണന്‍ വിശദീകരിച്ചു. അദ്ധ്യാപിക സാലി ആല്‍വി, സെക്രട്ടറി സിജി. ടി. ശിവദാസ്, ബോര്‍ഡ് അംഗങ്ങളായ പാറുക്കുട്ടി രാമന്‍കുട്ടി, ഗീത ഭാസ്‌കരന്‍, സുധ സുമേഷ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!