Breaking News

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ യൂത്ത്മൂവ്വ്‌മെന്റ് കണ്‍വെന്‍ഷന്‍

KDA SNDP Youth Conventionകൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ യൂത്ത്മൂവ്വ്‌മെന്റ് കണ്‍വെന്‍ഷന്‍ യൂത്ത്മൂവ്വ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സജീവ്കുമാര്‍ കല്ലട ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ യൂത്ത്മൂവ്വ്‌മെന്റ് പ്രസിഡന്റ് ലെനിന്‍ ചന്ദ്രന്‍ നാനാട്ടി അദ്ധ്യക്ഷത വഹിച്ചു.

യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഭദ്രദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്വ്‌മെന്റ് കേന്ദ്രസമിതിയംഗം സജീഷ് കോട്ടയം പഠനക്ലാസ്സിന് നേതൃത്വം നല്കി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ബിനു, യൂത്ത്മൂവ്വ്‌മെന്റ് ജില്ല ചെയര്‍മാന്‍ എന്‍.വി. രഞ്ജിത്ത്, കണ്‍വീനര്‍ പി.എസ്. രാധാകൃഷ്ണന്‍, കേന്ദ്രസമിതിയംഗം ചിഞ്ചു ചന്ദ്രന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, ഡയറക്ടര്‍മാരായ ഇ.ആര്‍. വിനയന്‍, ഇ.കെ. ബൈജു, ഇ.എന്‍. ശശി, എം.കെ. സുകുമാരന്‍, എം.കെ. മോഹന്‍ദാസ്, വി.ജി. ഗിന്‍ഷ, മിനി പരമേശ്വരന്‍, ടി.പി. വിനയന്‍, സെക്രട്ടറി പി.ആര്‍. വിമല്‍, ജില്ല കമ്മിറ്റി അംഗം അനൂപ് കെ. ദിനേശ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!