Breaking News

വാഹനാപകടത്തില്‍ യുവതി മരിച്ചു ; രണ്ടു പേര്‍ക്ക് പരിക്ക്.

Obit  assa(24)കൊടകര : അങ്കമാലി മഞ്ഞപ്രയിലുണ്ടായ വാഹനാപകടത്തില്‍ നാലുമാസം മുമ്പ് വിവിാഹിതയായ യുവതി മരിച്ചു.കൊടകര പൊന്നേങ്കണ്ടത്ത് നന്ദകുമാറിന്റെ മകളും ഹരിപ്പാട് കോട്ടശ്ശേരി അര്‍ജുന്റെ ഭാര്യയുമായ ആശ(24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം .

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍  മറിഞ്ഞായിരുന്നു അപകടം. നന്ദകുമാറിനും ഭാര്യ സതിയ്ക്കും കാര്യമായി പരിക്കേറ്റു.ഇവരെ അങ്കമാലി ലിററില്‍ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 10 നായിരുന്നു ആശയുടെ വിവാഹം. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!