Breaking News

കോടാലിയിലെ വിവിധ ക്ഷേത്രങ്ങളില്‍ താലപ്പൊലി മഹോത്സവം

വെട്ടിയാട്ടില്‍ ധര്‍മദൈവക്ഷേത്രത്തില്‍ താലപ്പൊലി
കോടാലി : മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ വെട്ടിയാട്ടില്‍ ഭഗവതി ധര്‍മദൈവക്ഷേത്രത്തിലെ താലപ്പൊലി ജനുവരി 17 ന് ആഘോഷിക്കും.രാവിലെ 5 ന് ഗണപതിഹോമം, 6 ന് ഉഷപൂജ, 8 ന്കലശാഭിഷേകം, 9 ന് പറനിറയ്ക്കല്‍, നന്തുണിപ്പാട്ട്, ഉച്ചക്ക് 12 ന് പ്രസാദഊട്ട്, വൈകീട്ട് 3.30 ന് കോടാലി ആല്‍ത്തറജംഗ്ഷനില്‍നിന്നും എഴുന്നള്ളിപ്പ്, 6.30 ന് ദീപാരാധന, 6.45 ന് പന്തീരാഴി,  7 ന് ലളിതസഹസ്രനാമാര്‍ച്ചന, 7.30 ന് അത്താഴപൂജ, 8 ന് പ്രസാദഊട്ട്, രാത്രി 12 ന് ഇരട്ടത്തായമ്പക, 2 ന് ഗുരുതി എന്നിവയാണ് പരിപാടികള്‍. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്രവിജയന്‍, മേല്‍ശാന്തി മണികണ്ഠന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.  ഊക്കന്‍കുഞ്ചു ഭഗവതിയുടെ തിടമ്പേറ്റും.

രുധിരമാലഭഗവതിക്ഷേത്രത്തില്‍ താലപ്പൊലി
കോടാലി: കിഴക്കേകോടാലി കുന്നത്ത് ശ്രീരുധിരമാല ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 19 ന് ആഘോഷിക്കും.രാവിലെ 5 ന് അഭിഷേകം, 5.30 ന് ഗണപതിഹോമം, 7 ന് ഉഷപൂജ, കലശാട്ടം, 8.30 ന് തോറ്റംപാട്ട്, 9 ന് ശിവേലി, പഞ്ചാരിമേളം, വൈകീട്ട് 3 ന് 3 ദേശങ്ങളില്‍നിന്നും താലിവരവ്, 5 ന് കാഴ്ചശിവേലി, പാണ്ടിമേളം, 6.30 ന് ദീപാരാധന, 8.30 ന് കോമഡിനൈറ്റ്, 11 ന് തായമ്പക,1 ന് എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍. എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരക്കും. ചെര്‍പ്പുളശ്ശേരി രാജശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റും.ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി കളരിക്കല്‍ ബാബുശാന്തി, മേല്‍ശാന്തി നിതീഷ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കോടാലി ശ്രീഭഗവതിക്ഷേത്രത്തില്‍ താലപ്പൊലി
കോടാലി: ശ്രീഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 23 ന് ആഘോഷിക്കും. പുലര്‍ച്ചെ 5.30 ന് ഗണപതിഹോമം, 7 ന് ഉഷപൂജ, 9 ന് നവകം, പഞ്ചഗവ്യം അഭിഷേകം, 9.30 ന് പറനിറപ്പ്, നന്തുണിപ്പാട്ട്, 12 ന് അന്നദാനം, ഉച്ചതിരിഞ്ഞ് 2.30 ന് എടയാറ്റ് ക്ഷേത്രത്തിലേക്ക് പുറപ്പാട്, 3.30 ന് കോടാലി ആല്‍ത്തറ ജംഗ്ഷനില്‍ പഞ്ചാരിമേളം, വൈകീട്ട് 6 ന് കാളകളി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!