Breaking News

എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ വിവിധ ശാഖകളുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

വട്ടേക്കാട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ വട്ടേക്കാട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ശാഖ ഹാളില്‍ വൈസ് പ്രസിഡന്റ് ടി.എം. കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി പി.വി. ബാബു കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, യോഗം ഡയറക്ടര്‍ ബ#ാര്‍ഡ് മെമ്പര്‍ ഇ.ആര്‍. വിനയന്‍, ഇ.കെ. ബൈജു, കൗണ്‍സില്‍മാരായ പി.കെ. സുഗതന്‍, എം.കെ. സുകുമാരന്‍, എം.കെ. മോഹന്‍ദാസ്, ഇ.എന്‍. ശശി, വി.ജി. ഗിന്‍ഷ, വനിതാസംഘം സെക്രട്ടറി മിനി പരമേശ്വരന്‍, വൈസ് പ്രസിഡന്റ് ശാരദാ ഭാസില്‍, യൂത്ത് മൂവ്വ്‌മെന്റ് പ്രസിഡന്റ് ലെനിന്‍ നാനാട്ടി, സെക്രട്ടറി പി.ആര്‍. വിമല്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇ.വി. ഷാജന്‍ (പ്രസിഡന്റ്), ഐ.വി. ചന്ദ്രന്‍ (വൈസ് പ്രസിഡന്റ്), പി.വി. ബാബു (സെക്രട്ടറി), പി.പി. സുരേഷ് (യൂണിയന്‍ കമ്മറ്റി) എന്നിവരെ തെരഞ്ഞെടുത്തു.
ഇഞ്ചക്കുണ്ട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ ഇഞ്ചക്കുണ്ട് ശാഖയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ശാഖ ഹാളില്‍ പ്രസിഡന്റ് വി.ആര്‍. ശശീധരന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടര്‍ ഇ.ആര്‍. വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ.എന്‍. ശശി കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തനറിപ്പോര്‍ട്ട് വി.ആര്‍. ഷാജി അവതരിപ്പിച്ചു. വനിതസംഘം സെക്രട്ടറി മിനി പരമേശ്വരന്‍, വൈസ് പ്രസിഡന്റ് ശാരദാ ഭാസില്‍, യൂത്ത് മൂവ്വ്‌മെന്റ് പ്രസിഡന്റ് ലെനിന്‍ നാനാട്ടി, സെക്രട്ടറി പി.ആര്‍. വിമല്‍, ഇ.കെ. സതീശന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.ആര്‍. ശശീധരന്‍ (പ്രസിഡന്റ്), കെ.കെ. മാധവന്‍ (വൈസ് പ്രസിഡന്റ്), ഇ.കെ. സതീശന്‍ (സെക്രട്ടറി), പ്രകാശന്‍ പള്ളത്തേരി (യൂണിയന്‍ കമ്മറ്റി), പ്രജിത അശോകന്‍ (വനിതാസംഘം യൂണിയന്‍ കമ്മിറ്റി), കമ്മിറ്റി അംഗങ്ങളായി ടി.കെ. സന്തോഷ്, ടി.എസ്. ജിജീഷ്, വി.ആര്‍. ഷാജി, കെ.കെ. അനില്‍, കെ.കെ. ഗോപി, രജനി ഷാജി, പുഷ്പ ചന്ദ്രന്‍, കെ.ജി. പ്രദീപ്, എം.കെ. അശോകന്‍ എന്നിവരെ തെരഞ്ഞെടുത്തു.
താഴേക്കാട് നാരായണത്ത് നഗര്‍ ശാഖ പൊതുയോഗം നടത്തി
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ താഴേക്കാട് നാരായണത്തുനഗര്‍ ശാഖയുടെ വിശേഷാല്‍ പൊതുയോഗം ചേര്‍ന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രാമചന്ദ്രന്‍ പോണോളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി വിനയന്‍ വി.ആര്‍. കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഇ.കെ. ബൈജു, യൂണിയന്‍ കമ്മിറ്റി അംഗം സി.വി. ബാലകൃഷ്ണന്‍, വനിതാസംഘം സെക്രട്ടറി മിനി പരമേശ്വരന്‍, വൈസ് പ്രസിഡന്റ് ശാരദാ ഭാസില്‍, യൂത്ത് മൂവ്വ്‌മെന്റ് പ്രസിഡന്റ് ലെനിന്‍ നാനാട്ടി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എസ്. രാമചന്ദ്രന്‍ (പ്രസിഡന്റ്), എ.ജി. ജയരാമന്‍ (വൈസ് പ്രസിഡന്റ്), വിനയന്‍ വി.ആര്‍. (സെക്രട്ടറി), ജോമോന്‍ പി.എസ്. (യൂണിയന്‍ കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!