Breaking News

ജവഹര്‍ ബാലജനവേദി ഏകദിന പഠനക്യാമ്പും പ്രകൃതി പഠനയാത്രയും ജൈവപച്ചക്കറി വിത്തുവിതരണവും

KDA Jawahar Balajanavedi Cambകൊടകര : പുതുക്കാട് നിയോജകമണ്ഡലം ജവഹര്‍ ബാലജനവേദി മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറിയില്‍വെച്ച് ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പുതുക്കാട് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എം.ജി. കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ നിര്‍വ്വാഹകസമിതി അംഗം ശ്രീകുമാര്‍ കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ ജൈവ പച്ചക്കറി വിത്തുവിതരണം നടത്തി. യോഗത്തില്‍ ജവഹര്‍ ബാലജനവേദി ചെയര്‍മാന്‍ ജോസ് കുരിശിങ്കല്‍, ജില്ല കോഡിനേറ്റര്‍ രഞ്ജിത്ത് കൈപ്പിള്ളി, കെ.എന്‍. നൗഷാദ്, ഷംസുദീന്‍ കല്ലൂര്‍, മുരളി ഇത്തുപ്പാടം, കൃഷ്ണന്‍കുട്ടി കുന്നംപ്പിള്ളി, എ.കെ. പ്രഭാകരന്‍, ലോനപ്പന്‍കുട്ടി നെടുമ്പക്കാരന്‍, കെ.എം. വേലായുധന്‍കുട്ടി, സജീവന്‍ കൈപ്പിള്ളി, ബാബു പുതുവത്ത് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!