കൊടകര : ദേശീയ ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ഉപഭോക്തൃ ചൂഷണം ആരോഗ്യമേഖലയിലും , അറിവു നേടുക സ്വയം ചികിത്സകനാവുക എന്ന ജനാരോഗ്യ പരിപാടി നടത്തും. കൊടകര എസ്.എന്‍.ഹാളില്‍ 24ന് രാവിലെ 9.30 ന് നടക്കുന്ന പരിപാടി ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. ഡോച്ചര്‍ ജേക്കബ് വടക്കുംചേരി (നേച്ചര്‍ ലൈഫ് ഇന്റര്‍നാഷണല്‍), ഗവ. ഉപഭോക്തൃ കൗണ്‍സില്‍ അംഗം അഡ്വ. എ.ഡി. ബെന്നി എന്നിവര്‍ വിഷയാവതരണം നടത്തും.