Breaking News

കര്‍ഷകന് ഇടിത്തീയായി കണ്ടങ്ങളില്‍ കൗണ്ട

കൊടകര:ചെറുവത്തൂര്‍ചിറയില്‍ പാടത്ത് നിറയുന്ന നെല്ലെന്നുതോന്നിക്കുന്ന കൗണ്ട നിറയുനന്നത് കര്‍ഷകനു ശാപമാകുന്നു.ചെറുവത്തൂര്‍ചിറ കരിംപറമ്പില്‍ ഗോപിയുടെ നെല്‍പ്പാടത്താണ്  നെല്ലിനെ കൗണ്ട ആക്രമിച്ചുകൊണ്ടിരിക്കുന്നത്.ചെറുവത്തൂര്‍ചിറ ഉദയം കര്‍ഷകസമിതിയിലെ അംഗമായ ഗോപിയുടേയും ഭാര്യ വസന്തകുമാരിയുടേയും പേരിലുള്ള 1 ഏക്കര്‍ 20 സെന്റ് കൃഷിയിടത്തിലെ 1 കണ്ടം പൂര്‍ണമായും കൗണ്ട കീഴടക്കിയിരിക്കയാണ്.

ഒരുവര്‍്ഷംമുമ്പും ഇത്തരത്തില്‍ കൗണ്ട നെല്ലിനെ ബാധിച്ചിരുന്നു.എന്നാല്‍ അന്ന് അവയെ പൂര്‍ണണായും പറിച്ചുകളയുകയായിരുന്നു.ഇത്തവണ വിരിപ്പുകൃഷിയില്‍ മൊത്തമായി കൗണ്ട ബാധിച്ചതിനാല്‍ നെല്ല് നശിച്ചിരുന്നു.പരിഹാരം അറിയാത്തതിനാല്‍ ഈ കര്‍ഷകര്‍ക്ക് നോക്കിനില്‍ക്കാന്‍ മാത്രമാണാകുന്നത്.മുണ്ടകന്‍ കൃഷിയിറക്കിയപ്പോള്‍ ആധുനിക   ഉപകരണത്താലാണ് നെല്ല് വിതച്ചത്.എന്നാല്‍ നെല്ലിനേക്കാള്‍ വേഗത്തില്‍ കൗണ്ട വരികയായിരുന്നു.മരുന്നുപയോഗിച്ച് തളിച്ചപ്പോള്‍ കൗണ്ട കുറേ ചീഞ്ഞുപോയിരുന്നു.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മുളച്ചുപൊന്തി.പിന്നെ വീര്യം കൂടിയ മരുന്നുതളിച്ചപ്പോള്‍ നെല്ലും ചീഞ്ഞ്‌പോയി.കണ്ടം നിറയെ കൗണ്ടയാണ്. കര്‍ഷകസമിതിയിലെ മറ്റുകര്‍ഷകരുടെ കണ്ടങ്ങളിലേക്കും ബാധിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.കൃഷിഭവനുമായും ടോള്‍ഫ്രീ നമ്പറിലുമൊക്കെ ബന്ധപ്പെട്ടപ്പോള്‍ മരുന്നുതളമാത്രമാണ് പരിഹാരമെന്നാണ് അറിയിച്ചത്. ആഫ്രിക്കന്‍ പായലില്‍നിന്നും മോചനം നേടിയ കൃഷിക്കാരന്റെ തലയില്‍ ഇടിത്തീപോലെയാണ് കൗണ്ടയുടെ ആക്രമണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!