കൊടകര: സ്വഛ് ഭാരത് അഭിയാന്റെ ഭാഗമായി മറ്റത്തൂർ പഞ്ചായത്ത് മൂന്നാം വാർഡ് സംഘ പരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ കാടുപിടിച്ചു കിടന്നിരുന്ന വെട്ടിയാടൻ ചിറ ബണ്ട് റോഡും പരിസരവും വൃത്തിയാക്കി.
ബിജെപി ജില്ലാസമിതി അംഗം ശ്രീധരൻ കളരിക്കൽ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി.ബിനോയ്,ബൂത്ത് ഭാരവാഹികളായ പി.വി.രവീന്ദ്രൻ, ടി.കെ.രമേശൻ,കെ.എസ്. ബിനീഷ് , ആർ.എസ്.എസ്. ശാഖാ കാര്യവാഹ് എം.എൻ.ബിനീഷ്, മധു തുമ്പരത്തി തുടങ്ങിയവർ നേതൃത്വം നല്കി.