Breaking News

ക്ലിക്ക് അറ്റ് ഷഷ്ഠി ഫോട്ടോഗ്രാഫി മത്സരം: അജോ ജോസ് ചേനത്തുപറമ്പിലിന് ഒന്നാം സമ്മാനം

കൊടകര : പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ക്ലിക്ക് അറ്റ് ഷഷ്ഠി ഫോട്ടോഗ്രാഫി മത്സരത്തിലെ സമ്മാനര്‍ഹരെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തില്‍ മാങ്കുറ്റിപ്പാടം സ്വദേശി അജോ ജോസ് ചേനത്തുപറമ്പില്‍ ് ഒന്നാം സമ്മാനത്തിന് അര്‍ഹനായി. ജയകൃഷ്ണന്‍ അഴകം രണ്ടാം സമ്മാനത്തിനും സുനില്‍ പുണര്‍ക്ക പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.

4001 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 1501 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. പ്രസ്് ക്ലബ്ബംഗങ്ങള്‍ക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ലോനപ്പന്‍ കടമ്പോട് ഒന്നാം സമ്മാനവും രഞ്ജിത് മാധവന്‍ രണ്ടാം സമ്മാനവും നേടി. ഐ.ആര്‍.രാജന്‍, സി.കെ.സുനില്‍കുമാര്‍ എന്നിവര്‍ പ്രോത്സാഹനസമ്മാനങ്ങള്‍ക്കര്‍ഹരായി. ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ബി.ഡി.ദേവസി എം.എല്‍.എ. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ ക്ലബ്് പ്രസിഡന്റ് മധു സമ്പാളൂര്‍, സെക്രട്ടറി ടി.ജി.അജോ, ട്രഷറര്‍ സിജോ ചാതേലി എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!