Breaking News

നിയമപഠനരംഗത്തെ നൂതന സാധ്യതകളെക്കുറിച്ച് സെമിനാര്‍ നടത്തി

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിയമപഠനരംഗത്തെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ തൃശ്ശൂര്‍ ഗവ. ലോ കോളേജിലെ പ്രൊഫസര്‍ സുഹൃദ്കുമാര്‍ ക്ലാസ്സ് നയിക്കുന്നു
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിയമപഠനരംഗത്തെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ തൃശ്ശൂര്‍ ഗവ. ലോ കോളേജിലെ പ്രൊഫസര്‍ സുഹൃദ്കുമാര്‍ ക്ലാസ്സ് നയിക്കുന്നു

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി നിയമപഠനരംഗത്തെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ തൃശ്ശൂര്‍ ഗവ. ലോ കോളേജിലെ പ്രൊഫസര്‍ സുഹൃദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പാള്‍ ബി. സജീവ്, കരിയര്‍ ഗൈഡ് സി.പി. ജോബി, തങ്കച്ചന്‍ പോള്‍, അതുല്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി പഠനത്തിനുശേഷം നിയമപഠനത്തിന് ഉദ്ദേശിക്കുന്ന കുട്ടികള്‍ക്ക് ഫീസ് ഘടന, യോഗ്യതാപരീക്ഷ, മാര്‍ക്ക് മാനദണ്ഡം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ക്ലാസിന് പ്രൊഫ. സുഹൃദ്കുമാര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!